ന്യൂഡൽഹി: സെപ്തംബർ 30നകം നിക്ഷേപകർ പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് സെക്യൂരിറ്റി ആൻഡ് എകസ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ.തടസ്സങ്ങളൊന്നുമില്ലാതെ ഇടപാടുകൾ നടക്കുന്നതിനാണഅ സെബി നിക്ഷേപകർക്കു മുൻപിൽ ഇങ്ങനെയൊരു നിർദേശം വെച്ചത്.
എന്നാൽ നികുതി ബോർഡ് നേരത്തെ തന്നെ സെപ്തംബർ 30നകം പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണമെന്ന് ആളുകളോട് ആവശ്യപ്പെട്ടിരുന്നു.ഇതിനു മുൻപ് നിരവധി തവണ തിയ്യതിയും നീട്ടി നൽകിയിട്ടും വളരെ കുറച്ച് പേരാണ് നികുതി ബോർഡിന്റെ നിർദേശം പാലിച്ചത്.
ആദായനികുതി വകുപ്പിന്റെ വെബ്സൈറ്റ് വഴിയും എസ്.എം.എസ് മുഖേനയും സർവ്വീസ് സെന്ററുകൾ വഴിയും പാൻ കാർഡ് ആധാർ കാർഡുമായി ബന്ധിപ്പികാം. ഓൺലൈനിലുടെ പാൻകാർഡ് ബന്ധിപ്പിക്കുന്നത് സൗജന്യമാണ്.
Comments