കോഴിക്കോട് : നിപ്പ ബാധിച്ച് മരിച്ച 12 കാരന്റെ സമ്പർക്കപ്പട്ടിക ഉയരുന്നു. നിലവിൽ 251 പേരാണ് പട്ടികയിൽ ഉള്ളത്. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ പ്രകടമായതായി അധികൃതർ അറിയിച്ചു.
പുതുതായി അഞ്ച് പേർക്കാണ് നിപ്പയുടെ ലക്ഷണങ്ങൾ പ്രകടമായിട്ടുള്ളത്. ഇതോടെ ആകെ ലക്ഷണങ്ങളുള്ളവരുടെ എണ്ണം എട്ടായി ഉയർന്നു. ഇവരുടെ സാമ്പിളുകൾ പരിശോധനയ്ക്കായി പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു.
ഇന്നലെ 188 പേരായിരുന്നു പട്ടികയിൽ ഉണ്ടായിരുന്നത്. ഇതിലേക്ക് 63 പേരെയാണ് പുതുതായി ഉൾപ്പെടുത്തിയത്. സമ്പർക്കപട്ടിക ഇനിയും ഉയരുമെന്നാണ് വിലയിരുത്തൽ.
ഹൈറിസ്ക് വിഭാഗത്തിൽ 32 പേരാണ് ഉള്ളത്. ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ കുട്ടിയുടെ പ്രാഥമിക സമ്പർക്കപട്ടികയിൽപ്പെട്ട 20 പേരെയാണ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നത്.
Comments