തിരുവന്തപുരം: ഈ മാസം 18 നും 25നും നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ പിഎസ്സി മാറ്റി. ബിരുദയോഗ്യതയുള്ളവരുടെ പ്രാഥമിക പരീക്ഷയാണ് മാറ്റിയത്. സെപ്തംബർ 7 നു നടത്താൻ നിശ്ചയിച്ചിരുന്ന അസിസ്റ്റൻറ് പ്രൊഫസർ അറബി തസ്തികയുടെ വിവരണാത്മക പരീക്ഷ ഒക്ടോബർ 6ലേക്കും മാറ്റിയിട്ടുണ്ട്.
സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പരീക്ഷ മാറ്റിവെച്ചത്. രണ്ട് ഘട്ടങ്ങളായി നടത്തുന്ന പരീക്ഷയിൽ പത്ത് ലക്ഷം ഉദ്യോഗാർത്ഥികളാണ് അപേക്ഷ നൽകിയത്. മാറ്റി വെച്ച പരീക്ഷ ഒക്ടോബർ 23നും 30നും നടത്തുമെന്ന് പിഎസ് സി അറിയിച്ചു.
കഴിഞ്ഞ ദിവസം നിപ്പ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിൽ വെച്ച് സെപ്തംബർ 6 മുതൽ നടത്താനിരുന്ന പ്രായോഗിക പരീക്ഷയും അഭിമുഖവും പിഎസ്സി മാറ്റിവെച്ചിരുന്നു. കോഴിക്കോട് മേഖലാ ഓഫീസിൽ വെച്ച് നടത്താൻ നിശ്ചയിച്ചിരുന്ന വിവിധ കമ്പനി,ബോർഡ്,കോർപ്പറേഷനിലേക്കുള്ള ഡ്രൈവർ തസ്തികയുടെ പ്രായോഗിക പരീക്ഷയാണ് മാറ്റി വെച്ചത്.
Comments