ന്യൂഡൽഹി: രാജ്യത്തെ പ്രതിദിന വാക്സിനേഷനിൽ വീണ്ടും റെക്കോർഡിട്ട് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ ഒരു കോടി പേർക്ക് വാക്സിൻ വിതരണം ചെയ്തു. കഴിഞ്ഞ 11 ദിവസത്തിനിടെ ഇത് മൂന്നാം തവണയാണ് രാജ്യം ഒരു ദിവസം ഒരുകോടി ഡോസ് വാക്സിൻ വിതരണം ചെയ്യുന്നത്.
ഇന്ത്യയുടെ നേട്ടത്തെ പ്രധാനമന്ത്രിയും പ്രശംസിച്ചു. കൊറോണ വാക്സിനേഷൻ രംഗത്തും ഇംഗ്ലണ്ടിനെതിരായ ഓവൽ ക്രിക്കറ്റ് ടസ്റ്റിലും ഇന്ത്യയ്ക്ക് മഹത്തായ ദിനമെന്നാണ് പ്രധാനമന്ത്രി കുറിച്ചത്. ഓഗസ്റ്റ് 31നും 27നുമാണ് നേരത്തെ ഒരു കോടി പേർക്ക് വാക്സിൻ നൽകുന്നത്. ഓഗസ്റ്റ് 27ന് 1,08,99,699 പേർക്ക് വാക്സിൻ നൽകി. 31ൽ 1.09 പേർക്കും വാക്സിൻ നൽകി.
ഇന്ന് രാത്രി 7 മണി വരെയുള്ള കണക്കുകൾ പ്രകാരം 92, 00,822 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. രാത്രിയോടെ ഒരു കോടി പിന്നിടുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വാക്സിനേഷൻ നടന്നത്.
മൂന്നാം തരംഗ ഭീഷണി നിലനിൽക്കെ വാക്സിനേഷൻ ഡ്രൈവ് ഊർജിതമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിരുന്നു. ഓഗസ്റ്റിൽ 15 കോടിയിലേറെ ഡോസ് വാക്സിനാണ് രാജ്യത്ത് വിതരണം ചെയ്തത്. ഒരു മാസത്തെ ഏറ്റവും ഉയർന്ന കണക്കാണിത്.
Great day (again) on the vaccination front and on the cricket pitch. As always, #TeamIndia wins! #SabkoVaccineMuftVaccine
— Narendra Modi (@narendramodi) September 6, 2021
Comments