ആൽബെനി: സ്ത്രീയുടെയും പുരുഷന്റെയും സൗന്ദര്യ സങ്കൽപ്പങ്ങളിൽ തലമുടി വഹിക്കുന്ന പങ്ക് ചെറുതല്ല. എന്തു വില കൊടുത്തും ആളുകൾ ഇതിനെ സംരക്ഷിക്കും. എന്നാൽ അമിതമായി മുടി കൊഴിഞ്ഞ് കഷണ്ടിയാവുന്ന അവസ്ഥ അസഹനീയമാണ് ഇത്തരം ആളുകൾക്ക്. കഷണ്ടി ഒരു പ്രശ്നമല്ലെന്നും അതിൽ ഒരു ഫാഷൻ ഉണ്ടെന്നും തെളിയിക്കുകയാണ് ന്യൂയോർക്കിലെ ചിലർ.
മുടികൊഴിച്ചിൽ കാരണം കഷണ്ടിയായി മാറിയ ഈ ആളുകൾ ഇപ്പോൾ കഷണ്ടി ഉള്ളവർക്കായി ഒരു ഉത്സവം സംഘടിപ്പിച്ചിരിക്കുകയാണ്. ഈ അവസരത്തിൽ കഷണ്ടിയിലും ഫാഷൻ ഉണ്ടെന്ന് അവർ തെളിയിക്കുന്നു.
അമേരിക്കൻ റാപ്പറായ റാമി ഇവൻ-ഇസാണ് ഈ വെറിട്ട ചിന്തക്കു പിന്നിൽ. ബ്രൂക്ലിനിലെ റുബുലാൻഡ് ക്ലബ്ബിലാണ് ഉത്സവം സംഘടിപ്പിച്ചിരിക്കുന്നത്.
ഉത്സവത്തിൽ കഷണ്ടിയുള്ളവരുടെ അനുഭവങ്ങളും, വിവിധ കലാ പരിപാടികളും ഉണ്ടായിരിക്കുമെന്നും റാപ്പർ അറിയിച്ചു. അമേരിക്കയിലെ ആളുകൾക്കിടയിൽ വളർന്നു വരുന്ന കഷണ്ടി എന്ന പേടി സ്വപ്നം മാറ്റുകയാണ് പരിപാടിയുടെ ലക്ഷ്യം.
യുഎസ് ലൈബ്രറി ഓഫ് മെഡിസിന്റെ കണക്കുകൾ പ്രകാരം 50 ദശലക്ഷം പുരുഷന്മാർക്കും, 30 ദശലക്ഷം സ്ത്രീകൾക്കും അമേരിക്കയിൽ അമിത മുടി കൊഴിച്ചിൽ മൂലം കഷണ്ടി ബാധിച്ചിട്ടുണ്ട്.
Comments