കാബൂൾ : പഞ്ച്ശിറിലെ പ്രതിരോധ സേനാ നേതാവ് അഹമ്മദ് മസൂദിന്റെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നും മാദ്ധ്യമങ്ങളെ വിലക്കി താലിബാൻ. റഷ്യൻ വാർത്താ ഏജൻസികളാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. താലിബാനെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് ആഹ്വാനം ചെയ്തുകൊണ്ടുള്ള സന്ദേശം പ്രചരിപ്പിക്കുന്നതിൽ നിന്നാണ് താലിബാൻ മാദ്ധ്യമങ്ങളെ വിലക്കിയത്.
ഇന്നലെയാണ് താലിബാനെതിരെ ജനകീയ മുന്നേറ്റം ആവശ്യമാണെന്ന് അഹമ്മദ് മസൂദ് ആഹ്വാനം ചെയ്തത്. ഇതിന് പിന്നാലെ സന്ദേശം സമൂഹ മാദ്ധ്യമങ്ങളിൽ ഉൾപ്പെടെ വ്യാപകമായി പ്രചിരിക്കുകയും ഈ വാർത്ത മാദ്ധ്യമങ്ങൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതോടെയാണ് താലിബാൻ വിലക്കുമായി രംഗത്ത് വന്നത്. നിങ്ങൾ അഫ്ഗാന് പുറത്താണെങ്കിലും അകത്താണെങ്കിലും അഫ്ഗാന്റെ സ്വാതന്ത്ര്യത്തിനും, സമൃദ്ധിക്കും വേണ്ടി താലിബാനെതിരെ ഒന്നിക്കണമെന്നായിരുന്നു മസൂദ് പറഞ്ഞത്.
മാദ്ധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തിയതിന് പുറമേ മസൂദിനെ കാണുന്നതിന് അഫ്ഗാൻ പ്രസിഡന്റ് ഹമീദ് കൻസാരിയെയും, നാഷണൽ റീ കൺസീലിയേഷൻ കൗൺസിൽ അദ്ധ്യക്ഷൻ അബ്ദുള്ള അബ്ദുള്ളയെയും വിലക്കിയിട്ടുണ്ട്.
Comments