കുവൈറ്റ് സിറ്റി – കോഴിക്കോട് ജില്ലാ അസോസിയേഷൻ കുവൈറ്റ് ഓണം-ഈദ് ആഘോഷം 2021 ആഘോഷിച്ചു. അൽ മുല്ല എക്സ്ചേഞ്ചിന്റെ ജനറൽ മാനേജർ ജോൺ സൈമൺ ആഘോഷപരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ പ്രസിഡണ്ട് ഹനീഫ് .സി അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ഷൈജിത്ത് .കെ അസോസിയേഷന്റെ പ്രവർത്തനങ്ങൾ വിവരിച്ചു. രക്ഷാധികാരികളായ റിഷി ജേക്കബ്, പ്രമോദ് ആർ.ബി, മഹിളാവേദി പ്രസിഡണ്ട് സ്മിത രവീന്ദ്രൻ എന്നിവർ ആശംസകൾ അറിയിച്ച് സംസാരിച്ചു. പ്രോഗ്രാം കൺവീനർ വിനീഷ് സ്വാഗതവും അസോസിയേഷൻ ട്രഷറർ ജാവേദ് ബിൻ ഹമീദ് നന്ദിയും പ്രകാശിപ്പിച്ചു.
അസോസിയേഷൻ അംഗങ്ങളുടെയും മഹിളാവേദി പ്രവർത്തകരുടെയും ബാലവേദി കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി. ഗായകരായ താജുദ്ദീൻ വടകര, സീന രമേശ്, വിപിൻനാഥ് പയ്യോളി, സലീഷ്, നമിതാ ശിവകുമാർ എന്നിവർ ഒരുക്കിയ ഗാനസന്ധ്യയും ആഘോഷത്തിന്റെ ഭാഗമായി നടന്നു.
Comments