കുവൈറ്റ് സിറ്റി : ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച കേരളത്തിന്റെ ദേശീയോത്സവമായ ഓണം ആഘോഷിച്ചു. ടോസ്റ്റ്മാസ്റ്റർ റോസ്മിൻ സോയൂസ്സ്വാഗതം ആശംസിച്ചു. ടോസ്റ്റ്മാസ്റ്റർ ഷീബ പ്രമുഖ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ കവി കടമ്മനിട്ട രാമകൃഷ്ണന് പ്രഭാഷണം നടത്തി. ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് മുഖ്യാതിഥിയായി പങ്കെടുത്ത് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ രവി അയ്യനോളി, ഡിവിഷൻ ഇ ഡയറക്ടർ ടോസ്റ്റ്മാസ്റ്റർ വിശാൽ എഡ്വേർഡ് ഖാൻ, ഏരിയ 19 ഡയറക്ടർ ടോസ്റ്റ്മാസ്റ്റർ ദിനേശ് കുമാർ പാൽ, ഭവൻസ് ടോസ്റ്റ്മാസ്റ്റേഴ്സ് ക്ലബ് പ്രസിഡന്റ് ടോസ്റ്റ്മാസ്റ്റർ കൊണ്ടൽ റെഡ്ഡി എന്നിവർ ആശംസാ പ്രസംഗങ്ങൾ നടത്തി.
Comments