പട്ന: നിയമസഭ മന്ദിരത്തിൽ ഹനുമാൻ ചാലീസ ജപിക്കാൻ പ്രത്യേക മുറിവേണമെന്ന് ബിജെപി എംഎൽഎ. ബിസ്ഫിയിലെ ബിജെപി എംഎൽഎ യായ ഹരി ഭൂഷൺ താക്കൂർ ബച്ചോളാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.
നിയമസഭയുടെ പരിസരത്ത് ഹനുമാൻ ചാലീസ ജപിക്കാനോ അല്ലെങ്കിൽ സന്നദ്ധരായ ഹിന്ദു എംഎൽഎമാർക്ക് ഗീത വായിക്കാനോ ഒരു പ്രത്യേക മുറി അനുവദിക്കണമെന്നും ബച്ചോൾ ആഭ്യർത്ഥിച്ചു.
ഝാർഖണ്ഡ് നിയമസഭാ മന്ദിരത്തിൽ നിസ്കാരത്തിന് പ്രത്യേക മുറി അനുവദിച്ച സാഹചര്യത്തിലാണ് ഹനുമാൻ ചാലീസ ജപിക്കാൻ ബിഹാർ നിയമസഭയിൽ പ്രത്യേക മുറിവേണമെന്ന് ആവശ്യപ്പെട്ടത്. ഭരണഘടനയിൽ എല്ലാവർക്കും തുല്യാവകാശമാണെന്നും നിസ്കാരത്തിന് മുറി നൽകിയാൽ ഹനുമാൻ ചാലീസ ജപിക്കാനും അതനുവദിക്കണം അദ്ദേഹം പറഞ്ഞു.
നിയമസഭാ മന്ദിരത്തിൽ നിസ്കാരത്തിന് മുറി അനുവദിച്ചതിനെതിരെ ഝാർഖണ്ഡിൽ ബിജെപി എംഎൽഎമാരുടെ പ്രതിഷേധം തുടരുകയാണ്. ഝാർഖണ്ഡ് നിയമസഭാ മന്ദിരത്തിനുള്ളിൽ രണ്ടു ദിവസമായി ബിജെപി എംഎൽഎമാർ ഭജനയും ഹനുമാൻ ചാലീസ ജപവുമായി സമരത്തിലാണ്.
Comments