കൊല്ലം: കൊല്ലം കുണ്ടറയിൽ വൻ കവർച്ച. മുഖം മൂടിധരിച്ചെത്തിയ സംഘം വീട്ടുകാരെ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. 19 പവൻ സ്വർണവും രണ്ട് ലക്ഷത്തോളം രൂപയും ആണ് മുഖംമൂടി ധരിച്ചെത്തിയ സംഘം കവർന്നത്. മാമൂട് മുണ്ടൻചിറ മാടൻകാവിനുസമീപം ചരുവിള പുത്തൻവീട്ടിലായിരുന്നു കവർച്ച.
മുഖംമൂടിധരിച്ച് രാത്രി വീട്ടിൽ അതിക്രമിച്ചുകയറിയ അഞ്ചുപേരടങ്ങുന്ന സംഘം വീട്ടുകാരെ കെട്ടിയിട്ട് മർദ്ദിച്ചു.ശേഷം സ്വർണ്ണവും പണവും കൈക്കലാക്കുകയായിരുന്നു.
സഹോദരങ്ങളായ എസ്.അമ്പിളി, ജയചന്ദ്രൻ എന്നിവർക്കാണ് മോഷ്ട്ടാക്കളുടെ മർദ്ദനമേറ്റത്. ജയചന്ദ്രൻ പരിക്കുകളോടെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ. സഹോദരങ്ങൾ ഇരുവരും പ്രദേശത്ത് സ്വകാര്യ ചിട്ടി നടത്തി വരുകയായിരുന്നു.
അക്രമികളെല്ലാം മലയാളികളാണെന്നും കുടുംബത്തെപ്പറ്റി അറിവുള്ളവരാണെന്നും സൂചന ലഭിച്ചതായി പോലീസ് വ്യക്തമാക്കി.പ്രതികൾക്കായി പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.
Comments