കുവൈറ്റ് സിറ്റി: കുവൈറ്റ് മലയാളികളുടെ സാംസ്കാരിക മുഖമായ കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്, കല കുവൈറ്റിന്റെ ഈ വര്‍ഷത്തെ മെഗാ സാംസ്കാരിക പരിപാടി “അതിജീവനം ” ഒക്ടോബർ 15ന് വൈകുന്നേരം 03.30 മുതൽ ഓൺലൈനായി നടക്കും. സാംസ്കാരിക സമ്മേളനത്തോട് കൂടി ആരംഭിക്കുന്ന പരിപാടിയിൽ പ്രശസ്ത മലയാള ചലച്ചിത്ര പിന്നണി ഗായകരായ മൃദുല വാര്യർ, കെ.കെ നിഷാദ്, ഷബീർ അലി, സംഗീത് എന്നിവർ നയിക്കുന്ന സംഗീത കലാവിരുന്നും അരങ്ങേറും. സാംസ്കാരിക സമ്മേളനത്തിൽ രാഷ്ട്രീയ – സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Comments