ശ്രീനഗർ : പാകിസ്താനിൽ നിന്ന് ഡ്രോണുകൾ ഉപയോഗിച്ച് രാജ്യത്തെത്തിച്ച മയക്കുമരുന്ന് സുരക്ഷാ സേന പിടിച്ചെടുത്തു.പഞ്ചാബിലെ അമൃത്സറിലുള്ള ഇന്ത്യ-പാക് അന്താരാഷ്ട്ര അതിർത്തിയിലാണ് സംഭവം. രാജ്യത്തേക്ക് കടത്തിയ ആറ് കിലോ ഹെറോയിനാണ് സുരക്ഷാ സേന പിടിച്ചെടുത്തത്.
കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. ആറ് പാക്കറ്റുകളിലായി നിറച്ച് കടത്തിയ ലഹരിമരുന്നാണ് സുരക്ഷാ സേന കണ്ടെടുത്തത്. സമീപത്ത് നിന്ന് ഡ്രോണിന്റെ ശബ്ദവും കേട്ടിരുന്നു. തുടർന്ന് ഉദ്യോഗസ്ഥർ പ്രദേശത്തേക്ക് വെടിയുതിർത്തു. എന്നാൽ ഡ്രോൺ കണ്ടെത്താൻ സാധിച്ചില്ല.
രാജ്യവിരുദ്ധ ശക്തികൾ ലഹരിമരുന്ന് കടത്തിനായി നിരവധി പദ്ധതികൾ തയ്യാറാക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. എന്നാൽ സുരക്ഷാ സേന ഇതിനെയെല്ലാം ശക്തമായി ചെറുക്കുന്നുണ്ട്. ഇതുവരെ 324.50 കിലോ ലഹരി വസ്തുക്കളാണ് ഇത്തരത്തിൽ പിടിച്ചെടുത്തിരിക്കുന്നതെന്നും സുരക്ഷാ സേന കൂട്ടിച്ചേർത്തു
Comments