ഇംഫാൽ : മണിപ്പൂരിൽ ഭീകര സംഘടനാ നേതാവിനെ വധിച്ച് സുരക്ഷാ സേന. സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് ഫ്രണ്ട് ഓഫ് കുക്കിലാന്റ് നേതാവിനെയാണ് നിർണായക നീക്കത്തിലൂടെ വധിച്ചത്. ഇന്നലെ വൈകീട്ടോടെയായിരുന്നു സംഭവം.
ചുരാചന്ദ്പൂരിൽ വെച്ചാണ് ഭീകരനെ വധിച്ചത്. മേഖലയിൽ നേതാവ് ഒളിച്ചു കഴിയുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തെരച്ചിൽ നടത്തുന്നതിനിടെ ഭീകര നേതാവിനെ കണ്ടെത്തി വധിക്കുകയായിരുന്നു.
അസം റൈഫിൾസിലെ ലോക്തക് ബറ്റാലിയനും മണിപ്പൂർ പോലീസും ചേർന്നാണ് പരിശോധന നടത്തിയത്. ഒരു ഭീകരനെ സുരക്ഷാ സേന പിടികൂടി. ഇയാളുടെ പക്കൽ നിന്നും മൂന്ന് കൈത്തോക്കുകൾ ഉൾപ്പെടെയുള്ള ആയുധങ്ങളും പിടിച്ചെടുത്തു.
Comments