പെരിയ: ഇരുപത്തിരണ്ട് വയസ്സുകാരി ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ. കാസർകോട് പെരിയ കല്യോട്ട് തെക്കുകര വീട്ടിൽ മഹേഷിന്റെ ഭാര്യ അനുവിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. കോട്ടയം പാമ്പാടി സ്വദേശിയായ അനുവിന്റേയും മഹേഷിന്റെയും പ്രണയ വിവാഹമായിരുന്നു. രണ്ട് വർഷം മുൻപായിരുന്നു വിവാഹം. ഇരുവർക്കും ഒൻപത് മാസം പ്രായമുള്ള പെൺകുഞ്ഞുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
Comments