മെക്സിക്കൻ സിറ്റി : പല തരത്തിലുള്ള മേക്കോവറുകൾ നമ്മൾ കണ്ടിട്ടുണ്ട് . എന്നാൽ ഡാൻ സുർ എന്ന മെക്സിക്കൻ റാപ്പർ ചെയ്ത മേക്കോവർ ആരെയും ഞെട്ടിക്കുന്നതാണ് . 23-കാരനായ ഡാൻ സുർ തന്റെ സ്വാഭാവിക മുടിക്ക് പകരം സ്വർണ്ണ ചെയിനുകളാണ് തലയോട്ടിയിൽ സ്ഥാപിച്ചത്. തന്റെ പുതിയ രൂപത്തിലുള്ള ചിത്രങ്ങളും വീഡിയോയും റാപ്പർ ഇൻസ്റ്റാഗ്രാം, ടിക് ടോക്ക് പേജുകളിൽ പങ്കുവെച്ചു.
തലയിൽ ഒരു കൊളുത്ത് സ്ഥാപിച്ച് അതിലാണ് ചെയിനുകൾ ചേർത്തിരിക്കുന്നതെന്ന് ഡാൻ സുർ പറഞ്ഞു . ഈ രസകരമായ രൂപം തന്റെ സംഗീത ജീവിതത്തിൽ ഒരു പുതിയ പാത സൃഷ്ടിക്കാൻ സഹായിച്ചുവെന്നാണ് ഡാൻ സുറിന്റെ അഭിപ്രായം. “എല്ലാവരും മുടി ചായം പൂശുന്നതായി ഞാൻ കണ്ടിട്ടുണ്ട് . എനിക്കും എന്തെങ്കിലും ചെയ്യാൻ ആഗ്രഹമുണ്ടായിരുന്നു . ഞാൻ ഇപ്പോൾ ചെയ്തത് മറ്റാരും പകർത്തില്ലെന്ന് എനിക്കറിയാം ,” ഡാൻ സുർ പറഞ്ഞു.
അതുമാത്രമല്ല, ഇങ്ങനെ ചെയ്യുന്ന ആദ്യ റാപ്പർ താനാണെന്നും അദ്ദേഹം അവകാശപ്പെട്ടു. തലയിൽ സ്വർണ്ണം സ്ഥാപിച്ചതിനു പിന്നാലെ, പല്ലുകളിൽ സ്വർണ്ണ പ്ലേറ്റുകളും സ്ഥാപിച്ചു.
Comments