മിർഗഞ്ച് ; മസ്ജിദിൽ താഴികക്കുടം നിർമ്മിക്കുന്നതിനെതിരെ പ്രതിഷേധം . അനുരഞ്ജന ചർച്ച പരാജയപ്പെട്ടതിനെ തുടർന്ന് പോലീസ് താഴികക്കുടം പൊളിച്ചു നീക്കി .
മിർഗഞ്ചിലെ മങ്കര ഗ്രാമത്തിലാണ് സംഭവം . ഹിന്ദു മതവിശ്വാസികൾ തിങ്ങി പാർക്കുന്ന ഇവിടെ വർഷങ്ങൾ പഴക്കമുള്ള മസ്ജിദാണുള്ളത് .അതിൽ താഴികക്കുടം ഉണ്ടായിരുന്നില്ല . മുൻപ് ഇവിടെ സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രത്തിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടത്താനുള്ള നീക്കം മുസ്ലീം വിശ്വാസികൾ ഇടപെട്ട് തടഞ്ഞിരുന്നു . ഇതിനിടയിലാണ് കഴിഞ്ഞ ദിവസം മസ്ജിദ് അധികൃതർ ആളുകളുമായെത്തി താഴികക്കുടം നിർമ്മിക്കാൻ ശ്രമിച്ചത് .
വിവരമറിഞ്ഞ് നാട്ടുകാർ സ്ഥലത്തെത്തി പ്രതിഷേധം ആരംഭിച്ചു . നിമിഷനേരം കൊണ്ട് ഇരുഭാഗത്തുനിന്നും ആളുകൾ സ്ഥലത്ത് തടിച്ചുകൂടി. താഴികക്കുടം നിർമിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം സംഘർഷഭരിതമായി മാറി . വിവരമറിഞ്ഞ് പോലീസും സ്ഥലത്തെത്തി .
വർഷങ്ങൾ പഴക്കമുള്ള മസ്ജിദിൽ മുൻപും ഇത്തരത്തിൽ താഴികക്കുടം നിർമ്മിക്കാൻ ശ്രമം നടന്നിരുന്നു . അതും സംഘർഷത്തിൽ കലാശിച്ചിരുന്നതായി നാട്ടുകാർ പറഞ്ഞു . അനുരഞ്ജന ചർച്ചകൾ ഒത്തു തീർപ്പിലെത്താത്തതിനെ തുടർന്ന് മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ, പള്ളിയിൽ നിന്ന് താഴികക്കുടം പോലീസ് നീക്കം ചെയ്തു . സംഘർഷാവസ്ഥ കണക്കിലെടുത്ത് ഗ്രാമത്തിൽ പോലീസിനെ വിന്യസിച്ചിട്ടുണ്ട്.
Comments