ശ്രീനഗർ: അസാദ്ധ്യമായി ഒന്നുമില്ലെന്ന് തെളിയിച്ച് ദിവ്യാംഗരുടെ സൈനിക സംഘവും. പാരാലിമ്പിക്സിൽ മെഡൽകൊയ്ത ആവേശത്തിന് പിന്നാലെയാണ് അതിസാഹസികത വേണ്ട ഹിമാലയൻ മലകയറ്റത്തിലും ദിവ്യാംഗർ ലോകറെക്കോഡോടെ ചരിത്രം കുറിച്ചത്. എട്ടുപേരടങ്ങുന്ന സംഘമാണ് സിയാച്ചിൻ മഞ്ഞുപാളികളെ താണ്ടി 15,632 ഉയരത്തിലെത്തിയത്.
ഇന്ത്യൻ കരസേനയുടെ നോർത്തേൺ കമാന്റിന്റെ ക്ലോവ് ഗ്ലോബലെന്ന(കരസേനയിലെ പ്രത്യേക സേനാ വിഭാഗത്തിലെ ഏറ്റവും മികച്ചവരുടെ നിര) വിഭാഗത്തിലെ മുൻകാല സൈനികരാണ് സംഘത്തിലുണ്ടായിരുന്നത്. ദിവ്യാംഗരുടെ സൈനിക സംഘം ഓപ്പറേഷൻ ബ്ലൂ ഫ്രീഡം എന്ന സാഹസിക ദൗത്യമാണ് വിജയകരമായി പൂർത്തിയാക്കിയത്.
സിയാച്ചിനിലെ കുമാർ പോസ്റ്റ് എന്നറിയപ്പെടുന്ന 15,632 അടി ഉയരത്തിലേക്കാണ് മുൻസൈനികർ കയറിപ്പറ്റിയത്. കൊടും ശൈത്യവും ശ്വാസംലഭിക്കാത്ത അന്തരീക്ഷ മർദ്ദവും സൈനികരെ പിന്തിരിപ്പിച്ചില്ല. ഓപ്പറേഷൻ ബ്ലൂ ഫ്രീഡം എന്ന ദൗത്യത്തിന്റെ വിജയം ഏറെ അഭിമാനം നൽകുന്നതായി നോർത്തേൺ കമാന്റ് സൈനികർ പറഞ്ഞു.
Comments