കണ്ണൂർ : തലശ്ശേരിയിൽ ബിജെപി പ്രവർത്തകനെ വെട്ടി കൊലപ്പെടുത്താൻ സിപിഎം ശ്രമം. മേലൂർ സ്വദേശി ധനരാജിന് എതിരെയാണ് കൊലപാതക ശ്രമം ഉണ്ടായത്. സിപിഎം ഗുണ്ടകളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ധനരാജിനെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടിൽപോയി മടങ്ങി വരുന്നതിനിടെയാണ് ധനരാജിന് നേരെ ആക്രമണം ഉണ്ടായത്. മേലൂരിലെ മഹേഷ്, മനീഷ് എന്നി സിപിഎം പ്രവർത്തകരുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത് എന്നാണ് വിവരം.
നിരവധി തവണയാണ് സിപിഎം ഗുണ്ടകൾ ധനരാജിനെ വെട്ടിയത്.
വെട്ടേറ്റ് ധനരാജ് കൈപ്പത്തി അറ്റ് പോവാറായ നിലയിലാണ്.
Comments