റിയാദ് : സൗദി ആരോഗ്യ മന്ത്രാലയം ഔദ്യോഗികമായി അംഗീകരിച്ച മൊബൈൽ അപ്ലിക്കേഷൻ തവക്കൽന ആരോഗ്യ സ്റ്റാറ്റസ് തട്ടിപ്പ് തടയുന്നതിനുള്ള പദ്ധതികൾ പ്രാവർത്തികമാക്കി. സ്റ്റാറ്റസ് ബാർകോഡിന് ചുറ്റും ഒരു ചലിക്കുന്ന ഫ്രെയിം ചേർത്ത് കൊണ്ടാണ് താവക്കൽന ആപ്ലിക്കേഷൻ പരിഷ്കരിച്ചത്.
സ്ക്രീൻ ഷോട്ടുകൾ എടുത്തും, ഫോട്ടോഷോപ്പ് ഉൾപ്പെടെയുള്ള മാർഗ്ഗങ്ങൾ ഉപയോഗിച്ചും
ആരോഗ്യ സ്റ്റാറ്റസിൽ തിരിമറികൾ നടത്തി മാർക്കറ്റുകളിലും ഷോപ്പുകളിലും പൊതു സ്ഥലങ്ങളിലും ജനങ്ങൾ എത്തുന്നത് ശ്രദ്ധയിൽ പെട്ടതാണ് പുതിയ നടപടിക്ക് കാരണം. നിലവിൽ സൂപ്പർമാർക്കറ്റുകളിലും മാളുകളിലും പ്രവേശിക്കുന്നതിന് ഇറങ്ങുന്നതിനും തവക്കൽന ബാർകോഡ് സ്കാനിങ്ങും നിർബന്ധമാക്കിയിട്ടുണ്ട്.
Comments