ന്യൂഡൽഹി : യോഗി മോഡൽ കൊറോണ പ്രതിരോധത്തെ പ്രശംസിച്ച് ഓസ്ട്രേലിയൻ എംപി. ഓസ്ട്രേലിയൻ മന്ത്രിയും എംപിയുമായ ജേസൺ വുഡാണ് കൊറോണ പ്രതിരോധത്തിൽ ഉത്തർപ്രദേശ് സർക്കാരിനെ പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയത്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
സംസ്കാരത്തിന്റെയും വികസനത്തിന്റെയും കേന്ദ്ര ബിന്ദുവായ ഉത്തർപ്രദേശ് സർക്കാരുമായി പ്രവർത്തിക്കാൻ താത്പര്യമുണ്ട്. മുഖ്യന്ത്രി യോഗി ആദിത്യനാഥിന് നന്ദി അറിയിച്ച ജേസൺ വുഡ് യുപി സർക്കാരിന് കൊറോണ മഹാമാരിയെ ശക്തമായി പ്രതിരോധിക്കാൻ സാധിച്ചുവെന്ന് പറഞ്ഞു. സ്വതന്ത്ര ഇന്ത്യയുടെ 75 ാം വാർഷികത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ യോഗി ആദിത്യനാഥും ജേസൺ വുഡും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പ്രശംസയുമായി ഓസ്ട്രേലിയൻ മന്ത്രി രംഗത്തെത്തിയത്. നേരത്തെ ഓസ്ട്രേലിയൻ എംപി ക്രെയ്ഗ് കെല്ലിയും യോഗി മോഡലിനെ പ്രശംസിച്ചിരുന്നു.
രാജ്യത്തെ ഏറ്റവുമധികം ജനസംഖ്യയുള്ള സംസ്ഥാനമായ ഉത്തർപ്രദേശിന് ആദ്യഘട്ടത്തിൽ കൊറോണയെ നിയന്ത്രിക്കാൻ സാധിച്ചില്ലെങ്കിലും രണ്ടാം തരംഗത്തെ സർക്കാർ ശക്തമായാണ് പ്രതിരോധിച്ചത്. നിലവിൽ 177 രോഗികൾ മാത്രമാണ് സംസ്ഥാനത്ത് ചികിത്സയിൽ കഴിയുന്നത്. 34 ഓളം ജില്ലകൾ കൊറോണ മുക്തമായിക്കഴിഞ്ഞു.
Comments