കൊച്ചി: ഗണേശോത്സവ ആഘോഷങ്ങളുമായി ബന്ധപ്പെട്ട നിമജ്ജന ചടങ്ങുകൾ ഇന്നാരംഭിക്കും. പൊതു ആഘോഷങ്ങൾ ഒഴിവാക്കിയാണ് ഇത്തവണയും ചടങ്ങുകൾ നടക്കുന്നത്. ഈ മാസം പത്താം തിയതി ആരംഭിച്ച ഗണേശപൂജകളുമായി ബന്ധപ്പെട്ട ആദ്യഘട്ട ചടങ്ങുകളാണ് ഇന്ന് സമാപിക്കുന്നത്. ഉത്തരേന്ത്യയിൽ പത്തുദിവസമായി നടക്കുന്ന ആഘോഷങ്ങളുടെ അഞ്ചാം ദിനമാണിന്ന്.
മഹാരാഷ്ട്രയിൽ ഏറെ പ്രാധാന്യ ത്തോടെ നടക്കുന്ന ഗണേശ ചതുർത്ഥി ആഘോഷവും നിമജ്ജനവും ഇനിയും നീളും. വീടുകളിൽ ഗണേശചതുർത്ഥി ആഘോഷം നടത്തി പ്രത്യേക പൂജ ചെയ്യുന്ന വീടുകളും സ്ഥാപനങ്ങളും ക്ഷേത്രങ്ങളും ഗണേശവിഗ്രഹ നിമജ്ജനം നടത്തും.
ചിങ്ങമാസത്തിലെ വെളുത്ത പക്ഷ ചതുർത്ഥി ദിവസമാണ് ഗണേശ ചതുർത്ഥിയായി ആഘോഷിക്കുന്നത്. വിഘ്നങ്ങൾ അകറ്റുന്ന വിഘ്നേശ്വരന്റെ ജന്മദിനമായാണ് ഗണേശ ചതുർത്ഥി അനുഷ്ഠാനങ്ങൾ നടക്കുന്നത്. കേരളത്തിൽ ശബരിമല, കൊട്ടാരക്കര, മള്ളിയൂർ, വാഴപ്പിള്ളി, പഴവങ്ങാടി തുടങ്ങി നിരവധി ക്ഷേത്രങ്ങളിൽ ഗണേശ ചതുർത്ഥി ദിനം മുതൽ വിശേഷാൽ പൂജയും ചടങ്ങുകളും നടത്തിക്കൊണ്ടിരിക്കുകയാണ്.
Comments