ഈറോഡ്: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്ടപ്പെട്ട് യുവാവ് ആത്മഹത്യചെയ്തു. ഇരുപത്തിരണ്ടു കാരനായ പൂന്തുറ റോഡ് സ്വദേശി ശ്രീറാം ആണ് മരിച്ചത്. പെയിന്റിംഗ് തൊഴിലാളിയായി ജോലി ചെയത് വരികയായിരുന്നു ഇയാൾ.
കഴിഞ്ഞ ദിവസമാണ് സംഭവം. പുറത്ത് പോയ മാതാപിതാക്കളും സഹോദരനും വീട്ടിൽ മടങ്ങിയെത്തിയപ്പോൾ ശ്രീറാമിന്റെ മുറി അകത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് ഇവർ വാതിൽ ചവിട്ടിപൊളിച്ച് അകത്ത് കയറിയപ്പോഴാണ് ശ്രീറാമിനെ തൂങ്ങിമരിച്ച് നിലയിൽ കണ്ടെത്തിയത്.ഉടൻ തന്നെ ശ്രീറാമിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കഴിഞ്ഞ ആറുമാസമായി ജോലിക്ക് പോകാതെ ഗെയിം കളിക്കുകയായിരുന്നു ഇയാൾ. സംഭവത്തെ തുടർന്ന് പോലീസ് കേസെടുത്തു.
കൊറോണ കാലത്ത് നിരവധിപേരെയാണ് ഓൺലൈൻ ഗെയിം മരണത്തിലേക്ക് തള്ളിവിടുന്നത്. വലിയ തുകവരെ ഗെയിം കളിച്ച് നഷ്ട്ടപ്പെടുത്തിയവർ വേറെ.പഠനത്തിനായി മൊബൈൽഫോണുകൾ കുട്ടികളുടെ നിയന്ത്രണത്തിലായപ്പോൾ ഗെയിമിനടിമപ്പെടൽ എന്ന വലിയ മാനസിക പ്രശ്നത്തിന് ഇരയാവുകയാണ് കുട്ടികൾ.പ്രധാനമായും യുവാക്കളിലും കുട്ടികളിലും ഉള്ള ഗെയിം അഡിക്ഷൻ കാരണം ഏറെ ആശങ്കയിലാണ് മാതാപിതാക്കൾ
Comments