ഭുവനേശ്വർ: ഒഡിഷയിൽ ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നാലുപേർമരിച്ചു.ഒരാളെകാണാതായി. സ്പെഷ്യൽ റിലീഫ് കമ്മീഷ്ണർ പ്രദീപ് ജെനയാണ് ഇക്കാര്യം അറിയിച്ചത്.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി സംസ്ഥാനത്ത് 155 മില്ലീമീറ്റർ മഴ ലഭിച്ചു.ഭുവനേശ്വർ,കട്ടക്,ഭദ്രക് തുടങ്ങിയ പ്രദേശങ്ങൾ ദിവസങ്ങളായി വെള്ളത്തിനടിയിലാണ്. 20.46 ലക്ഷത്തിലധികം ആളുകളെ മഴ ബാധിച്ചുവെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്.
ദിവസങ്ങളായി തുടരുന്ന കനത്തമഴയിൽ നിരവധിപേരെയാണ് രക്ഷാപ്രവർത്തകർ രക്ഷിച്ചത്.രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ മഴകനക്കുകയാണ് തലസ്ഥാനനഗരിയുൾപ്പടെ രാജ്യത്തെ പ്രധാന നഗരങ്ങൾ മഴവിതച്ചകെടുതിയിൽ നിന്നിതുവരെ കരകയറിയിട്ടില്ല.
Comments