ഭുവനേശ്വർ: ഇച്ഛാശക്തിയും, കഴിവും, കഠിനാധ്വാനവും കൊണ്ട് തന്റെ ജീവിതം വർണ്ണാഭമാക്കുകാണ് 26 കാരനായ പ്രഭാകർ പ്രധാൻ. അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെട്ടിട്ടും പെയ്ന്റിംഗിലുള്ള തന്റെ താല്പര്യം തുടരുകയാണ് ഭുവനേശ്വറിലുള്ള ഈ കലാകാരൻ.
ബാല്യകാലം മുതൽ തന്നെ പ്രഭാകർ പ്രധാൻ പെയിൻറിംഗിൽ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ഒരു ട്രെയിൻ അപകടത്തിൽ ഇരു കൈകളും നഷ്ടപ്പെട്ടതോടെ പ്രഭാകറിന് പ്രതിസന്ധികൾ തരണം ചെയ്യേണ്ടി വന്നു. 2012 ൽ ആണ് ട്രെയിൻ അപകടത്തിൽ രണ്ടു കൈകളും നഷ്ടപ്പെടുന്നത്. ഇതോടെ ബ്രഷ് പിടിച്ച് പെയിന്റ് ചെയ്യാൻ പ്രയാസങ്ങളുമുണ്ടായി. എന്നാലും കഠിനാദ്ധ്വാനത്തിലൂടെ പ്രഭാകർ അതിനെ മറികടക്കുകയായിരുന്നു.
ഹിന്ദു ദൈവങ്ങളുടെ പെയിൻ്റിംഗുകളാണ് പ്രഭാകർ കൂടുതലായും ചെയ്തത്. ഗണപതി , കൃഷ്ണ, ജഗന്നാഥ്, സരസ്വതി എന്നീ പെയിൻറിംഗുകൾക്ക് ആവശ്യക്കാരേറെയുണ്ടെന്നും പ്രധാൻ പറയുന്നു. ദൈവങ്ങളുടെ മാത്രമല്ല പ്രകൃതിദൃശ്യങ്ങളും പ്രധാന് താത്പര്യമുള്ള പെയിൻറിംഗുകളാണ്. 45-50 മിനിറ്റ് മാത്രം മതി ഒരു പെയ്ന്റിംഗ് പൂർത്തിയാക്കാൻ. മനോഹരമായ പെയ്ന്റിംഗുകൾക്ക് പല അംഗീകാരങ്ങളും പ്രധാനം തേടിയെത്തിയിരുന്നു.
ജീവിതത്തിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ ഇച്ഛാശക്തി മാത്രം മതി, ആദ്യം തങ്ങളുടെ കഴിവിലാണ് വിശ്വാസം വേണ്ടതെന്നും പ്രധാൻ പറയുന്നു .
Comments