ബെംഗളൂരു: കർണാടകയിൽ കാർ ബൈക്കിലിടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം. ബൈക്ക് യാത്രികരാണ് മരിച്ചത്. ഇവർ തമിഴ്നാട് സ്വദേശികളാണ്. ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി ഫ്ളൈ ഓവറിൽ ചൊവ്വാഴ്ച രാത്രിയായിരുന്നു അപകടം.
അമിത വേഗത്തിൽ വരികയായിരുന്ന കാർ ബൈക്കിൽ ഇടിക്കുകയും ബൈക്ക് യാത്രികരായ ദമ്പതികൾ ഫ്ളൈ ഓവറിൽ നിന്ന് തെറിക്കുകയുമായിരുന്നു. 40 അടി താഴ്ചയിലേക്കാണ് ഇരുവരും തെറിച്ച് വീണത്. ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
അതേസമയം കാർ ഡ്രൈവറായ നിതീഷിനും സാരമായി പരിക്കേറ്റിട്ടുണ്ട്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സെക്ഷൻ 279, 304(എ) പ്രകാരം ഇലക്ട്രോണിക് സിറ്റി പോലീസ് നിതീഷിനെതിരെ കേസ് ചുമത്തിയിട്ടുണ്ട്. പ്രീതം (30), ശ്രുതിക (28) എന്നിവരാണ് അപകടത്തിൽ മരിച്ചത്.
Comments