കണ്ണൂർ: വീട്ടിൽ ആളില്ലാത്ത സമയത്ത് അതിക്രമിച്ച് കയറി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ ബന്ധു അറസ്റ്റിൽ. കണ്ണൂർ കൂത്തുപറമ്പിലാണ് സംഭവം. വേങ്ങാട് കുരിയോട് സ്വദേശി മഞ്ജുനാഥാണ് കേസിൽ അറസ്റ്റിലായത്.
പീഡനശ്രമത്തിന് പിന്നാലെ പെൺകുട്ടി പോലീസിൽ പരാതി നൽകുകയും അതിന്റെ അടിസ്ഥാനത്തിൽ ചൊവ്വാഴ്ച രാത്രി മഞ്ജുനാഥിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. ഇയാളെ കൂത്തുപറമ്പ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഗാർഹിക പീഡനത്തിന് റിമാൻഡിൽ കഴിയുകയായിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോഴാണ് പീഡനശ്രമം നടന്നത്. മാസങ്ങൾക്ക് മുമ്പ് മഞ്ജുനാഥിന്റെ ഭാര്യ ഗാർഹിക പീഡനം മൂലം ആത്മഹത്യ ചെയ്തിരുന്നു.
Comments