ഹൈദരാബാദ് : ആറ് വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഹൈദരാബാദ് പോലിസ് 10 ലക്ഷം രൂപ പ്രഖ്യാപിച്ചു .
കൊലയാളിയെന്ന് കരുതുന്നയാളുടെ ഫോട്ടോ പോലീസ് പുറത്തുവിട്ടു. കുട്ടിയുടെ അയൽവാസിയായ പള്ളക്കൊണ്ട രാജു (30) വിനായുള്ള തെരച്ചിൽ പോലീസ് ഊർജ്ജിതമാക്കി . സെപ്റ്റംബർ 9 ന് ഹൈദരാബാദിലെ സിംഗരേണി കോളനിയിലെ വീട്ടിൽ നിന്നാണ് പെൺകുട്ടിയെ കാണാതായത് . പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം കണ്ടെത്തിയതുമുതൽ ഇയാളെ കാണാതായിരുന്നു.
പ്രതിയെ അറസ്റ്റ് ചെയ്തതായി പ്രാഥമിക റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തെലങ്കാന മന്ത്രി കെടി രാമറാവു “മണിക്കൂറുകൾക്കുള്ളിൽ” തന്നെ പ്രതിയെ അറസ്റ്റ് ചെയ്തതായി ട്വീറ്റ് ചെയ്തിരുന്നു. എന്നാൽ പിന്നീട് രാമറാവു ഈ ട്വീറ്റ് പിൻ വലിച്ചു. പ്രതിയെ ഉടൻ കണ്ടു പിടിക്കണമെന്നും , കുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നുമാവശ്യപ്പെട്ട് മഹേഷ് ബാബു അടക്കമുള്ള താരങ്ങളും രംഗത്തെത്തിയിട്ടുണ്ട് .
Comments