തൃശൂർ : പോലീസ് ഉദ്യോഗസ്ഥനെ കൊണ്ട് നിർബന്ധിച്ച് സല്യൂട്ട് ചെയ്യിച്ചെന്ന് ആരോപിച്ച് സുരേഷ് ഗോപി എംപിക്കെതിരെ ഡിജിപിക്ക് പരാതി നൽകി കെ എസ് യു . സല്യൂട്ട് അടിപ്പിച്ചത് അപമാനിക്കാൻ വേണ്ടിയാണെന്ന് പറഞ്ഞാണ് പരാതി നൽകിയത് .
തൃശൂര്‍ പുത്തൂരിനടുത്തുള്ള ആദിവാസി ഊരില്‍ ചുഴലിക്കാറ്റ് അടിച്ച് നാശനഷ്ടങ്ങൾ ഉണ്ടായ സ്ഥലം സന്ദർശിക്കാനും , അവർക്ക് കിറ്റ് വിതരണം ചെയ്യാനുമാണ് സുരേഷ് ഗോപി എത്തിയത് . പാലിക്കാതെയാണ് പരിപാടി നടത്തിയതെന്നും കെഎസ് യു പരാതിയിൽ ആരോപിക്കുന്നു
അതേ സമയം സംഭവത്തിന്റെ നിജസ്ഥിതി സുരേഷ് ഗോപി വ്യക്തമാക്കിയിരുന്നു . എം പിയെ കണ്ടാൽ സല്യൂട്ട് ചെയ്യേണ്ടെന്ന് പോലീസ് അസോസിയേഷന് മാത്രമായി തീരുമാനിക്കാനാവില്ലെന്നും . കേരള സർക്കാരും , ആഭ്യന്തര വകുപ്പും അങ്ങനെയൊരു തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ അത് രാജ്യസഭാ ചെയർമാനെ അറിയിക്കണമെന്നും സുരേഷ് ഗോപി പറഞ്ഞു
സല്യൂട്ട് ചെയ്യിപ്പിച്ചു എന്ന പറയുന്ന പ്രയോഗത്തിൽ നിന്ന് തന്നെ വ്യക്തമാണ് . അത് ഇന്നല്ലത്തെയും, ഇന്നത്തെയും എന്റെ ആക്ടിവിറ്റി കണ്ടിട്ടുള്ള ഒരു അസുഖമാണ് . ആ അസുഖത്തിന് ചികിത്സയില്ല . തനിയെ ചികിത്സിച്ചാ മതി . ഇതൊക്കെ തനിക്ക് മനസിലാകും . വളരെ സൗമ്യമായാണ് എസ് ഐയോട് സംസാരിച്ചത് , സാർ എന്ന് വിളിച്ചാണ് അഭിസംബോധന ചെയ്തതെന്നും അദ്ദേഹം പറഞ്ഞിരുന്നു.
Comments