ഇസ്ലാമാബാദ് : പാകിസ്താനിൽ സൈനികരെ താലിബാൻ ഭീകരർ വെടിവെച്ച് കൊന്നു. ദക്ഷിണ വസിരിസ്താനിലെ അസ്മാൻ മൻസയിലായിരുന്നു സംഭവം. ഏഴ് സൈനികരാണ് ഭീകരരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
ഏറ്റുമുട്ടലിനിടെയായിരുന്നു സംഭവം. തെഹ്രീക് ഇ താലിബാൻ ഭീകരർ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. ഏറ്റുമുട്ടലിൽ അഞ്ച് താലിബാൻ ഭീകരരെ സൈന്യം കൊലപ്പെടുത്തി.
മേഖലയിൽ ഭീകരരുള്ളതായി വിവരം ലഭിച്ചതോടെയാണ് പാക് സൈന്യം എത്തിയത്. എന്നാൽ മറഞ്ഞു നിന്ന ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റെന്നും വിവരമുണ്ട്.
വസിരിസ്താനിൽ അടുത്തിടെയായി താലിബാൻ ഭീകരർ സ്വാധീനം ശക്തമാക്കിയിട്ടുണ്ട്. ഇതേ തുടർന്ന് നേരത്തെ നിരവധി തവണ മേഖലയിൽ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു. അഫ്ഗാനിൽ ഭരണം പിടിക്കാൻ ഭീകരരെ പാക് സൈന്യം സഹായിക്കുമ്പോഴാണ് പാകിസ്താനിൽ താലിബാൻ തുടർച്ചയായി ഭീകരാക്രമണങ്ങൾ നടത്തുന്നത്.
Comments