കൊച്ചി: ഔഷധി ചെയർമാൻ കെ.ആർ.വിശ്വംഭരൻ ഐ.എ.എസ് അന്തരിച്ചു. 72 വയസ്സായിരുന്നു. കൊച്ചിയിൽ ഇന്ന് രാവിലെ പത്തുമണിയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.എറണാകുളം മുൻ ജില്ലാകളക്ടർ, കാർഷിക സർവ്വകലാശാല മുൻ വൈസ് ചാൻസലർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
അച്ചുതൻ, തങ്കമ്മ എന്നിവരുടെ മകനായി മാവേലിക്കരയിലാണ് ജനനം. സാംസ്കാരിക രംഗത്തെ നിറസാന്നിദ്ധ്യമായിരുന്നു. കാർഷിക മേഖലയുടെ ഉന്നമനത്തിനും , ഔഷധകൃഷി രംഗത്തും നിരവധി പദ്ധതികൾക്ക് പ്രേരണ നൽകിയ ഉദ്യോഗസ്ഥനാണ്.
Comments