കൊൽക്കത്ത: വരാനിരിക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പിൽ നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ രാഹുൽ ഗാന്ധി വളർന്നിട്ടില്ലെന്ന് തൃണമൂൽ കോൺഗ്രസ്. കഴിഞ്ഞ ഏതാനും വർഷങ്ങളായി രാഹുലിനെ നിരീക്ഷിക്കുകയാണ്. എന്നാൽ മോദിക്ക് ബദലാകാൻ തക്കവണ്ണം രാഹുൽ വികസിച്ചിട്ടില്ലെന്നും ടിഎംസി എം.പി സുദീപ് ബന്ധ്യോപാദ്യായ് പ്രതികരിച്ചു.
കോൺഗ്രസിനെ ഒഴിവാക്കിയുള്ള സഖ്യത്തെയല്ല ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്നും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് രാജ്യത്ത് പൂജ്യം വിലയാണുള്ളതെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കാൻ സാധിക്കുന്ന ഏകനേതാവ് മമത ബാനർജിയാണ്. 2024 ലോക്സഭാ തെരഞ്ഞെടുപ്പിൽ മോദിക്കെതിരെ മമതയെ മുൻനിർത്തി പ്രചാരണം നടത്താനാണ് ടിഎംസി ലക്ഷ്യമിടുന്നതെന്നും സുദീപ് ബന്ധ്യോപാദ്യായ് അറിയിച്ചു.
Comments