ഭുവനേശ്വർ: ഒഡിഷയിലെ പുരി കടൽ തീരത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കൂറ്റൻ മണൽ ശിൽപ്പം നിർമ്മിച്ച് കലാകാരൻ. 2035 കടൽ ചിപ്പികൾ കൊണ്ട് അലങ്കരിച്ചാണ് ശിൽപ്പം തീർത്തിരിക്കുന്നത്. ഭുവനേശ്വർ സ്വദേശിയായ സുദർശൻ പട്നായിക്കാണ് ഈ കലാസൃഷ്ടിയുടെ ഉടമ. പ്രധാനമന്ത്രിയ്ക്കുള്ള തന്റെ പിറന്നാൾ സമ്മാനമാണിതെന്ന് അറിയിച്ചുകൊണ്ട് ചിത്രം ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുമുണ്ട്.
‘ബഹുമാമനപ്പെട്ട പ്രധാനമന്ത്രിയ്ക്ക് ജന്മദിനാശംസകൾ. ഭാരതമാതാവിനെ ദീർഘകാലം സേവിക്കാൻ അദ്ദേഹത്തിന് ആരോഗ്യവും ദീർഘായുസും ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കുന്നു’ സുദർശൻ ട്വിറ്ററിൽ കുറിച്ചു. 2035 കടൽ ചിപ്പികളാണ് ശിൽപ്പം അലങ്കരിക്കാൻ ഉപയോഗിച്ചതെന്നും അദ്ദേഹം ട്വിറ്ററിൽ സൂചിപ്പിച്ചിരുന്നു. സുദർശന്റെ ശിൽപ്പം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. നിരവധി പേരാണ് ചിത്രം റീട്വീറ്റ് ചെയ്തിരിക്കുന്നത്.
പുരിയിൽ നിന്നുള്ള സാൻഡ് ആർട്ടിസ്റ്റാണ് സുദർശൻ പട്നായിക്. 2014ൽ രാജ്യം പദ്മശ്രീ നൽകി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്് മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരുന്നത്. പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരാണാസിയിലെ ഭാരത് മാതാ ക്ഷേത്രത്തിൽ 71,000 മൺചിരാതുകൾ തെളിയിച്ചുകൊണ്ടാണ് പിറന്നാൾ ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്.
Wishing Our Hon’ble Prime Minister @narendramodi ji on his birthday. May Mahaprabhu Jagannatha bless him with long and healthy life to serve mother India.
I’ve created a SandArt installation used 2035 sea shells with message #HappyBirthdayModiJi at Puri beach , Odisha . pic.twitter.com/uDTJGOLCFk— Sudarsan Pattnaik (@sudarsansand) September 17, 2021
Comments