കോഴിക്കോട് : സംസ്ഥാനത്ത് മിണ്ടാ പ്രാണികളോട് ക്രൂരത തുടരുന്നു. നാദാപുരത്ത് പോത്തിനെ ഓട്ടോറിക്ഷയിൽകെട്ടി കിലോമീറ്ററുകളോളം വലിച്ചു കൊണ്ടുപോയി. സംഭവത്തിൽ ഒരാളെ പോലീസ് കസ്റ്റഡിയിൽ എടുത്തു.
കുന്നംകോട് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കശാപ്പിനായാണ് പോത്തിനെ കെട്ടിവലിച്ചു കൊണ്ടുപോയത്. വഴിയാത്രക്കാരിൽ ഒരാൾ ഇതിന്റെ ദൃശ്യങ്ങൾ പകർത്തി സമൂഹ മാദ്ധ്യമത്തിൽ പങ്കുവെയ്ക്കുകയായിരുന്നു.
കസ്റ്റഡിയിൽ എടുത്തയാളെ ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്കെതിരെ കേസ് എടുക്കുമെന്നാണ് വിവരം. മൃഗങ്ങൾക്കെതിരായ കുറ്റകൃത്യങ്ങൾ തടയൽ നിയമപ്രകാരമാണ് കേസ് എടുക്കുക.
Comments