ലക്നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മദിനമായ ഇന്ന് അദ്ദേഹത്തിന് ആശംസകൾ നേർന്ന് രാജ്യത്തിന്റെ വിവിധ കോണിൽ നിന്നും നിരവധി പേരാണ് എത്തിയത്. അദ്ദേഹത്തിന്റെ ലോക്സഭാ മണ്ഡലമായ വാരാണാസിയിലെ ജനങ്ങൾ വ്യത്യസ്തമായ രീതിയിലാണ് ജന്മദിനം ആഘോഷിച്ചത്.
71-ാം ജന്മദിനത്തിൽ 71,000 മൺചിരാതുകൾ തെളിച്ചാണ് പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്നത്. ഇന്ന് സന്ധ്യക്കാണ് ജനങ്ങൾ മൺചിരാതുകൾ തെളിയിച്ച് പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേർന്നത്. ഇതിന്റെ ചിത്രങ്ങളെല്ലാം സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.
അതേസമയം പ്രധാനമന്ത്രിയുടെ ജന്മദിനത്തോട് അനുബന്ധിച്ച്് മൂന്ന് ആഴ്ച്ച നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളാണ് രാജ്യത്ത് സംഘടിപ്പിച്ചിരുന്നത്. ഒറ്റ ദിവസത്തെ കൊറോണ പ്രതിരോധ വാക്സിനേഷൻ രണ്ട് കോടി കടത്തിയാണ് രാജ്യം പ്രധാനമന്ത്രിക്ക് ജന്മദിന സമ്മാനം നൽകിയത്.
People in Varanasi – PM Narendra Modi's parliamentary constituency – lit 71,000 earthen lamps this evening on the occasion of his 71st birthday today. pic.twitter.com/7U9eKfDtRS
— ANI UP (@ANINewsUP) September 17, 2021
Comments