കൊല്ലം : സമൂഹമാദ്ധ്യമം വഴി യുവതിയ്ക്ക് അശ്ലീല സന്ദേശം അയച്ച സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തു. തേവലക്കര സൗത്ത് ലോക്കൽ കമ്മിറ്റി സെക്രട്ടറിയും, ചവറ ഏരിയ കമ്മിറ്റിയംഗവുമായി എസ്. അനിലിനെയാണ് സസ്പെൻഡ് ചെയ്തത്. യുവതിയുടെ പരാതിയിലാണ് നടപടി.
ഇടുക്കി സ്വദേശിനിയാണ് പരാതിക്കാരി. സമൂഹമാദ്ധ്യമം വഴിയാണ് അനിൽ യുവതിയെ പരിചയപ്പെട്ടത്. തുടർന്ന് ജോലി വാഗ്ദാനം ചെയ്ത് അശ്ലീല സന്ദേശങ്ങൾ അയക്കുകയായിരുന്നു.
സിപിഎം ജില്ലാക്കമ്മിറ്റിയ്ക്ക് ലഭിച്ച പരാതിയിലാണ് സിപിഎം നേതാവിനെ സസ്പെൻഡ് ചെയ്തത്. അതേസമയം പോലീസിൽ പരാതി നൽകാനൊരുങ്ങിയ യുവതിയെ പാർട്ടി ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു.
Comments