ഡെറാഡൂൺ: ഹരിദ്വാറിലെ നാസീപൂരിൽ ക്ഷേത്രത്തിനുള്ളിൽ പൂജാരി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് പോലീസ്. 60കാരനായ പർമീന്ദ്ര സിംഗിനെ വെള്ളിയാഴ്ചയാണ് ക്ഷേത്രത്തിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ അസ്വാഭാവികതയുണ്ടെന്നും കൊലപാതകമാണെന്ന് സംശയമുള്ളതായും പോലീസ് അറിയിച്ചു.
കഴിഞ്ഞ ഒന്നര വർഷമായി പർമീന്ദ്ര സിംഗ് ക്ഷേത്ര പുരോഹിതനാണ്. കഴിഞ്ഞ ദിവസം ഭക്തർ ക്ഷേത്രം സന്ദർശിക്കാൻ എത്തിയപ്പോഴാണ് മുറിക്കുള്ളിൽ പൂജാരിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് ദിവസങ്ങൾ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും ഫോറൻസിക് റിപ്പോർട്ട് ലഭിക്കുന്നതോടെ കൂടുതൽ വ്യക്തമാകുമെന്നും പോലീസ് അറിയിച്ചു.
Comments