തൃശൂർ : വീട്ടില്‍ അതിക്രമിച്ച് കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിൽ ഒളിവിലായിരുന്ന പ്രതി അറസ്റ്റിലായി. മണത്തല പള്ളിത്താഴം മേനോത്ത് വീട്ടില്‍ ഷാനവാസിനെയാണ് (36) ചാവക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു..
കഴിഞ്ഞ മാസം നാലിനാണ് ഇയാൾ യുവതിയുടെ മണത്തലയിലെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ചത്. യുവതി ബഹളം വെച്ചതോടെ ഷാനവാസ് ഓടി രക്ഷപെടുകയായിരുന്നു. തുടർന്ന് യുവതി പോലീസിൽ പരാതി നൽകി
അന്വേഷണം ആരംഭിച്ചതോടെ പ്രതി മുങ്ങുകയായിരുന്നു. പിന്നീട് തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പോലീസ് പിടികൂടിയത്.കവര്‍ച്ച, ലഹരി കടത്ത് തുടങ്ങി നിരവധി കേസുകൾ ഇയാളുടെ പേരിലുണ്ടെന്നും പോലീസ് പറഞ്ഞു.
Comments