ന്യൂഡൽഹി: എൽഡിഎഫും യുഡിഎഫും ചേർന്ന് കേരളത്തെ അഫ്ഗാനിസ്താനാക്കുമെന്ന് അൽഫോൺസ് കണ്ണന്താനം. അടുത്ത 5-10 വർഷത്തിനുള്ളിൽ ഇത് സംഭവിക്കുമെന്ന് ബിജെപി എംപിയും മുൻ കേന്ദ്രസഹമന്ത്രിയുമായ അൽഫോൺസ് കണ്ണന്താനം വാർത്താ ഏജൻസി എഎൻഐയോട് പറഞ്ഞു.
നാർക്കോട്ടിക്സ് ജിഹാദ് പരമാർശത്തിന് ശേഷം ക്രിസ്ത്യൻ വിഭാഗക്കാർക്കും പാലാ ബിഷപ്പിനും സുരക്ഷ നൽകണമെന്നും വിഷയത്തിൽ കേന്ദ്രം ഇടപെടണമെന്നും ബിജെപി ജനറൽ സെക്രട്ടറി ജോർജ് കുര്യൻ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് അൽഫോൺസ് കണ്ണന്താനത്തിന്റെ പ്രതികരണം.
കേരളത്തിൽ വലിയ തോതിലാണ് താലിബാനിസം നടക്കുന്നത്. കഴിഞ്ഞ 25 വർഷത്തോളമായി കേരളത്തിലെ പല ഭാഗങ്ങളിലും ഇത് ഉയർന്നു വരുന്നുണ്ട്. ഭീകരസംഘടനകളുടെ പ്രധാന റിക്രൂട്ടിങ് കേന്ദ്രമായി കേരളം മാറിയെന്ന മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ പരാമർശവും കണ്ണന്താനം ചൂണ്ടിക്കാട്ടി.
Comments