ഇറ്റാനഗർ:അരുണാചൽ പ്രദേശിലെ ചങ്ലാങ്ങിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവിച്ചത്. വടക്കുപടിഞ്ഞാറൻ ചങ്്ലാങ്ങിൽ 70 കിലോമീറ്റർ അകലെ 48 കി.മീ ആഴത്തിലാണ് ഭൂചലനമുണ്ടായത്.
അരുണാചലിലെ തീസുവാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിലെ ചമോലിയിൽ റിക്ടർ സ്കെയിലിൽ 4.7 രേഖപ്പെടുത്തിയ ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. ഇരുസംഭവങ്ങളിലും ആളപായമുണ്ടായിട്ടില്ല.
എന്നാൽ ചൈനയിലെ ലൂക്സിയാനിൽ വ്യാഴാഴ്ചയുണ്ടായ ഭൂകമ്പത്തിൽ രണ്ട് പേർ മരിച്ചിരുന്നു. 6.0 തീവ്രത രേഖപ്പെടുത്തിയ ഭൂചനലനത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും നൂറുക്കണക്കിനാളുകളെ രക്ഷപ്പെടുത്തുകയും ചെയ്തു.
Comments