കാസര്‍കോട് ; എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസില്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാനെയാണ് പോലീസ് സംഘം ഫോണ്‍ ട്രാക്ക് ചെയ്ത് മുംബൈയിലെ ഒളിയിടത്തില്‍ നിന്ന് പിടികൂടിയത്.
കാസർകോട് ദേളിയിലെ സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പഠിക്കുന്ന പെൺകുട്ടിയെ ഈ മാസം എട്ടാം തീയതിയാണ് വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ആത്മഹത്യക്ക് പിന്നിൽ ഉസ്മാന്റെ മാനസിക പീഡനമാണെന്ന് കുട്ടിയുടെ പിതാവ് ആരോപിച്ചിരുന്നു . പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി അദ്ധ്യാപകൻ അശ്ലീല ചുവയുള്ള ചാറ്റിംഗ് നടത്തിയിരുന്നുവെന്നാണ് ആരോപണം.
മൊബൈല്‍ ഫോണ്‍ പരിശോധിച്ച പിതാവ് വിവരം സ്കൂൾ പ്രിന്‍സിപ്പലിനെ അറിയിച്ചിരുന്നു . അന്ന് രാത്രി വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ വിളിച്ച് ഭീഷണിപ്പെടുത്തിയെന്നും തുടര്‍ന്ന് മാനസികമായി തകര്‍ന്ന കുട്ടി ആത്മഹത്യ ചെയ്തുവെന്നുമാണ് കുടുംബം ആരോപിക്കുന്നത്.പെണ്‍കുട്ടിയോട് ആത്മഹത്യ ചെയ്യാന്‍ ഉസ്മാൻ പറയുന്ന ശബ്ദ സന്ദേശവും പുറത്ത് വന്നിട്ടുണ്ട്.
അദ്ധ്യാപകൻ നിരന്തരം വിദ്യാർത്ഥിനിയുമായി ചാറ്റിംഗ് നടത്തിയിരുന്നതായി പോലീസും പറയുന്നു.അദ്ധ്യാപകനെതിരെ പോക്‌സോ, ആത്മഹത്യാ പ്രേരണ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്.
Comments