തിരുവനന്തപുരം : ബിജെപി എംപി സുരേഷ് ഗോപിയെ പ്രശംസിച്ച് എൽഡിഎഫ് വാർഡ് മെമ്പർ. നെടുങ്കണ്ടം പഞ്ചായത്തിലെ വാർഡ് മെമ്പറായ അജീഷ് ആണ് പ്രശംസയുമായി രംഗത്ത് എത്തിയത്. സമൂഹമാദ്ധ്യമത്തിൽ സുരേഷ് ഗോപിയെ പ്രശംസിച്ചുള്ള കമന്റാണ് അജീഷ് പങ്കുവെച്ചത്.
20 വർഷങ്ങൾക്ക് മുൻപ് ഭിക്ഷാടന മാഫിയയുടെ കയ്യിൽ നിന്നും രക്ഷിച്ച ശ്രീദേവിയെ സുരേഷ് ഗോപി കാവശ്ശേരിയിലെ വീട്ടിൽ എത്തി കണ്ടിരുന്നു. ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ചയുടെ ചിത്രത്തിന്റെ പെയിന്റിംഗിന് താഴെയാണ് അജീഷ് സുരേഷ് ഗോപിയെ പ്രശംസിച്ചുള്ള കമന്റ് രേഖപ്പെടുത്തിയത്. സാർ ഞാൻ നെടുങ്കണ്ടെ ഗ്രാമ പഞ്ചായത്തിലെ എൽഡിഎഫ് മെമ്പറാണ്. എന്നാലും താങ്കളുടെ പ്രവർത്തനങ്ങൾ മാതൃകാപരമാണ്. അഭിവാദ്യങ്ങൾ. എന്നായിരുന്നു കമന്റ്.
നിമിഷങ്ങൾ കൊണ്ടുതന്നെ അജീഷിന്റെ കമന്റിൽ പ്രതികരണം നിറഞ്ഞു. ഇന്നോവ വരുമെന്നും ചിലർ കമന്റിന് മറുപടിയായി പറഞ്ഞിട്ടുണ്ട്. നിരവധി പേർ ഇയാളുടെ കമന്റിൽ ലൈക്ക് ചെയ്തിട്ടുണ്ട്. സിപിഐ പ്രവർത്തകനാണ് അജീഷ് എന്നാണ് വിവരം.
Comments