ഉത്തരാഖണ്ഡ്: പിത്തോറഗഡിൽ പുള്ളിപ്പുലി എട്ടുവയസുകാരിയുടെ ജീവനെടുത്തു. ഏറെ നേരത്തെ തിരച്ചിലിനൊടുവിലാണ് കൊല്ലപ്പെട്ട പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്.ബജേതി സ്വദേശിനിയാണ് പുള്ളിപ്പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.
വീടിനടുത്തുള്ള കുറ്റിക്കാട്ടിനു പിന്നിലായിട്ടാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതെന്ന് ഡിഎഫ്ഒ വിനയ് ഭാർഗവ വ്യക്തമാക്കി. കഴിഞ്ഞ ദിവസം രാത്രിയാണ് പെൺകുട്ടിയെ പുള്ളിപ്പുലി പിടികൂടിയത്. പുള്ളിപ്പുലിയെ കണ്ടെത്താനായി വനം വകുപ്പിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തിരച്ചിൽ ആരംഭിച്ചു.ജനങ്ങളോട് ജാഗ്രതയോടെയിരിക്കാൻ നിർദേശം നൽകിയിട്ടുണ്ട്.
Comments