ആലപ്പുഴ : തൃക്കുന്നപ്പുഴയിൽ ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമം. വണ്ടാനം മെഡിക്കൽ കോളേജിലെ നഴ്സിനെയാണ് തട്ടിക്കൊണ്ടുപോകാൻ ശ്രമം നടന്നത്. ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം.
കൊറോണ ഡ്യൂട്ടി കഴിഞ്ഞ് വരുമ്പോഴായിരുന്നു നഴ്സിന് നേരെ ആക്രമണം ഉണ്ടായത്. പാനൂരിന് സമീപമെത്തിയപ്പോൾ ബൈക്കിൽ എത്തിയ സംഘം ആരോഗ്യപ്രവർത്തകയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. അതുവഴി പോലീസ് വാഹനം എത്തിയതോടെ സംഘം ശ്രമം ഉപേക്ഷിച്ച് രക്ഷപ്പെട്ടു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികൾക്കായി സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പോലീസ് പരിശോധിച്ച് വരികയാണ്.
Comments