കുവൈറ്റ് സിറ്റി – അടൂർ നിവാസികളുടെ കൂട്ടായ്മയായ അടൂർ എൻ.ആർ.ഐ ഫോറം കുവൈറ്റ് ചാപ്റ്റർ അടൂരോണം 2021 എന്ന പേരിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിച്ചു. പ്രസിഡൻറ് അനു.പി.രാജന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഇന്ത്യൻ അംബാസിഡർ സിബി ജോർജ് ഉദ്ഘാടനം ചെയ്തു. ഡപ്യൂട്ടി സ്പീക്കർ ചിറ്റിയം ഗോപകുമാർ, പത്തനംതിട്ട MP ആന്റോ ആന്റെണി, ആറ്റിങ്ങൽ MP അടൂർ പ്രകാശ്, കോട്ടയം MLA തിരുവഞ്ചൂർ രാധാകൃഷ്ണൻ, ചലച്ചിത്ര,സീരീയൽ താരം സാജൻ സൂര്യ അടൂരിലെ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖ വ്യക്തികൾ ഓണാശംസകൾ അറിയിച്ചു.
കാരുണ്യ കൺവീനർ റിജോ കോശി കോവിഡ് മുന്നണി പോരാളികൾക്കുള്ള ആദരവും, ട്രഷറർ അനീഷ് എബ്രഹാം SSLC,+2 പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്ക് ആദരവും, അടൂരോണം പോഗ്രാം കൺവീനർ ബിജു കോശി,അബ്ബാസിയ ഏരിയ കോഡിനേറ്റർ ഏ.ജി സുനിൽ കുമാർ,പി.ആർ.ഒ ദീപു മാത്യു എന്നിവർ ചിത്രരചന മത്സരം,ഫോട്ടോ കോണ്ടസ്റ്ററ്റ് മത്സരം എന്നിവയിൽ വിജയികളായവർക്ക് സമ്മാനദാനവും നല്കി.
ഉപദേശക സമിതി ചെയർമാൻ ശ്രീകുമാർ എസ്.നായർ, വൈസ് പ്രസിഡന്റ് ജിജു മോളേത്ത്, കമ്മറ്റി അംഗം സുജ സുനിൽ എന്നിവർ ആശംസ അറിയിച്ചു. യോഗത്തിന് ജനറൽ സെക്രട്ടറി കെ.സി ബിജു സ്വാഗതവും, അടൂരോണം ജനറൽ കൺവീനർ ആദർശ് ഭുവനേശ് കൃത്ഞതയും രേഖപ്പെടുത്തി. തുടര്ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി.
Comments