കാബൂൾ : അഫ്ഗാനിസ്താന് സഹായം നൽകിയ പാകിസ്താനെ അവഹേളിച്ച് താലിബാൻ. പാകിസ്താനിൽ നിന്ന് അഫ്ഗാനിലെ ജനങ്ങൾക്കുള്ള അവശ്യസാധനങ്ങളുമായി എത്തിയ ട്രക്കിലെ പതാക വലിച്ചുകീറിക്കൊണ്ടാണ് താലിബാൻ അയൽ രാജ്യവുമായുള്ള സാഹോദര്യം പരസ്യപ്പെടുത്തിയത്. ഇതിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
അഫ്ഗാനിൽ ഭീകരാക്രമണങ്ങൾ നടത്തി അധികാരത്തിലേറാൻ താലിബാന് എല്ലാ സഹായങ്ങളും എത്തിച്ച് നൽകിയത് പാകിസ്താൻ ആയിരുന്നു. അഫ്ഗാനിലെ തന്ത്രപ്രധാനമായ പ്രദേശങ്ങൾ പിടിച്ചടക്കാനും താലിബാന് സൈനികരെ നൽകിയത് പാകിസ്താൻ ആണ്. ഭരണമാറ്റം നടന്ന ശേഷവും അഫ്ഗാനിലെ ഭീകരർക്ക് വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നത് പാകിസ്താൻ ആണെന്ന് റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് പാക് പതാകയെ താലിബാൻ അവഹേളിക്കുന്ന വീഡിയോ പുറത്തുവന്നിരിക്കുന്നത്.
Taliban removing and tearing Pakistan flag from a friendship truck which entered Afghanistan from Pakistan with humanitarian aid. This is the reality of Pakistan-Taliban brotherhood. Taliban coming soon – in a house near yours in Rawalpindi! pic.twitter.com/UkzrVuOcIo
— Aditya Raj Kaul (@AdityaRajKaul) September 21, 2021
അഫ്ഗാനിലെ ജനങ്ങൾക്കുള്ള താക്കീത് ആയാണ് താലിബാൻ ഈ പ്രവൃത്തി ചെയ്യുന്നത്. ട്രക്കിൽ നിന്ന് പതാക ഒടിച്ചെടുത്ത് വലിച്ചുകീറിയ ശേഷം ഭീകരർ ജനങ്ങൾക്ക് താക്കീത് നൽകുന്നതായും വീഡിയോയിൽ കാണാം. ഈ വീഡിയോ വൈറലായതോടെ പരിഹാസവുമായി നിരവധി പേരാണ് രംഗത്തെത്തയിരിക്കുന്നത്.
Comments