നൃൂഡൽഹി: മൊബൈൽ ഫോൺ, മാല മോഷണ കേസിൽ പഞ്ചനക്ഷത്ര ഹോട്ടൽ ജീവനക്കാരൻ പിടിയിൽ. പ്രതിയെ നെബ് സറായി പോലീസ് സ്റ്റേഷന് സമീപത്ത് നിന്നാണ് പിടികൂടിയത്. തലസ്ഥാനത്തെ നെബ് സറായി പോലീസ് സ്റ്റേഷന് സമീപമുള്ള സിറ്റി ഫോറസ്റ്റ് ഗേറ്റിന് മുന്നിൽ വച്ചാണ് പ്രതി പോലീസ് കെണിയിൽ പെട്ടത്.
കുടുങ്ങുമെന്ന് ഉറപ്പായപ്പോൾ ഇയാൾ തോക്ക് ചൂണ്ടി രക്ഷപ്പെടാൻ ശ്രമിച്ചതായും പോലീസ് പറഞ്ഞു. എന്നാൽ ഇയാളെ കീഴ്പ്പെടുത്തി തോക്ക് കൈക്കലാക്കി അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രദേശത്ത് ഒരു സ്വർണ്ണപ്പണിക്കാരന് മൂന്ന് സ്വർണ്ണ ചെയിനുകൾ വിറ്റതായും പ്രതി ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി .പോലീസ് പിടിയിലാവുമ്പോൾ ഇയാളുടെ കൈയ്യിൽ നിന്നും നാല് മൊബൈൽ ഫോണുകൾ, നാല് സ്വർണ്ണ മാലകൾ, 37.5 ഗ്രാം മറ്റു സ്വർണാഭരണങ്ങളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
Comments