ലക്നൗ : ഉത്തർപ്രദേശിലെ നിർബന്ധിത മതപരിവർത്തന കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇസ്ലാമിക മതപുരോഹിതൻ മൗലാന കലീം സിദ്ദിഖി നടി സനാ ഖാന്റെ വിവാഹ ചടങ്ങുകളിൽ പങ്കെടുത്തിരുന്നതായി റിപ്പോർട്ട് .
2020 നവംബറിലാണ് ബിഗ് ബോസ് മത്സരാർത്ഥിയും നടിയും മോഡലുമായിരുന്ന സന ഖാൻ വിവാഹിതയായത് . ഗുജറാത്ത് സൂറത്ത് സ്വദേശിയായ മുഫ്തി അനസ് സെയിദായിരുന്നു വരൻ. ഗുജറാത്തിലെ മതപണ്ഡിതനാണ് മുഫ്തി അനസ് . വിവാഹചടങ്ങിൽ മൗലാനാ കലീം സിദ്ദിഖിയും പങ്കെടുത്തിരുന്നു.
മുഫ്തി അനസ് സയാദ് 2020 നവംബർ 29 ന് തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത വീഡിയോയിൽ മൗലാനാ കലീം സിദ്ദിഖിയുടെ സാന്നിധ്യം വിവാഹത്തിനുണ്ടായിരുന്നുവെന്ന് വ്യക്തമാക്കുന്നു . “പ്രവാചകൻ മുഹമ്മദ് നബി (സ) യുടെ ജുമുഅ നമസ്കാരത്തിലാണ് നിക്കാഹ് ചടങ്ങ് നടന്നത്. മൗലാന അഹമ്മദ് ലത് സാഹിബ് മൗലാനാ കലീം സിദ്ദീഖിയുടെ സാന്നിധ്യത്തിൽ നിക്കാഹ് നിർവ്വഹിച്ചു.” ഇത്തരത്തിലാണ് വീഡിയോയ്ക്കൊപ്പമുള്ള കുറിപ്പ്.
വിവാഹത്തിന് മുൻപ് ഒക്ടോബറിലാണ് സനാഖാൻ അഭിനയം നിർത്തുകയാണെന്നും ഇനി ജീവിതം ദൈവത്തിന്റെ പാതയിലായിരിക്കുമെന്നും പ്രഖ്യാപിച്ചത് . മരണശേഷമുള്ള നല്ല ജീവിതത്തിന് വേണ്ടിയുള്ളതാണ് ഇഹലോക വാസമെന്ന് തിരിച്ചറിഞ്ഞുവെന്നും അതിന് ഏറ്റവും നല്ല മാര്‍ഗം സൃഷ്ടാവിനെ അറിയുകയെന്നതാണെന്നും അന്ന് സനാ ഖാന് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു . അഭിനയത്തിന്റെയും , മോഡലിംഗിന്റെയും പ്രശസ്തിയിൽ നിലനിന്നിരുന്ന നടി ഇത്രവേഗം ഇത് അവസാനിപ്പിക്കാൻ കാരണം മൗലാന കലീം സിദ്ദിഖി അടക്കമുള്ള മതപുരോഹിതന്മാരാണോ എന്ന സംശയമാണ് ഇപ്പോൾ നിലനിൽക്കുന്നത് .
Comments