പാലക്കാട്: സ്വാതന്ത്ര്യ സമരസേനാനി ആനക്കര വടക്കത്ത് ജി.സുശീലാമ്മ അന്തരിച്ചു. ബുധനാഴ്ച്ച വൈകിട്ട് 6.30നായായിരുന്നു അന്ത്യം. നൂറ് വയസായിരുന്നു. പക്ഷാഘാത്തെ തുടർന്ന് കിടപ്പിലായിരുന്നു.
1942 ലെ ക്വിറ്റിന്ത്യാ സമരത്തിൽ പങ്കെടുത്ത് രണ്ടു വർഷം ജയിൽ ശിക്ഷ അനുഭവിച്ച പോരാളിയായിരുന്നു സുശീല. സ്വാതന്ത്ര്യാനന്തരം സ്ത്രീ ശാക്തീകരണ രംഗത്ത് സജീവമായിരുന്നു അവർ.
ഇന്ദുധരൻ, നന്ദിത എന്നിവരാണ് മക്കൾ. സംസ്ക്കാരം നാളെ വീട്ട് വളപ്പിൽ.
ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ രേഖപ്പെടുത്തിയ സ്ത്രീ രത്നങ്ങളെ സംഭാവന ചെയ്ത തറവാടാണ് വടക്കത്ത്. ക്യാപ്റ്റൻ ലക്ഷ്മി, അമ്മു സ്വാമി നാഥൻ, എ.വി കുട്ടിമാളു എന്നിവരുൾപ്പെടുന്ന കുടുംബമാണിത്.
Comments