ശ്രീനഗർ: ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിൽ നിന്നും നാല് സ്റ്റിക്കി ബോംബുകൾ സുരക്ഷ സേന കണ്ടെത്തി. തീവ്രവാദ പ്രവർത്തനങ്ങളിൽ പങ്കാളിയായ മെഹ്മൂദ് ഹുസൈൻ എന്ന ആളുടെ കൈയ്യിൽ നിന്നാണ് സേന ബോംബ് പിടികൂടിയത്. ഉടൻ തന്നെ ബോംബ് സ്ക്വാഡെത്തി ഇത് നിർവീര്യമാക്കി.
ബോംബ് കൂടാതെ ഇയാളുടെ പക്കൽ നിന്നും 10,500 രൂപയും സേന പിടികൂടി. കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ ഇയാളെ ചോദ്യം ചെയ്ത് വരികയാണ്.
ഉറിയിൽ ഭീകരർ നുഴഞ്ഞു കയറിയ സംഭവുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെ അഞ്ചിടങ്ങലിൽ എൻഐഎ പരിശോധന നടത്തുകയാണ്. ഈ തിരച്ചിലിലാണ് സേന ബോംബ് പിടികൂടുന്നത്.
സംഭവത്തെ തുടർന്ന് പൂഞ്ചിൽ അന്വേഷണം ശക്തമാക്കി. സംശയാസ്പദമായ സാഹചര്യത്തിൽ കാണുന്നവരെ ചോദ്യം ചെയ്യുമെന്നും സേന അറിയിച്ചു.
Comments