നൃൂഡൽഹി: അഖില ഭാരതീയ അഖാഡ പരിഷത് അദ്ധ്യക്ഷൻ നരേന്ദ്ര ഗിരിയുടെ മരണത്തിൽ യുപി സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തു. മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് അന്വേഷണത്തിന് ശുപാർശ ചെയ്തത്.
കഴിഞ്ഞ ദിവസമാണ് ഉത്തർ പ്രദേശിലെ പ്രയാഗ് രാജിൽ ബഗാംബരി മഠത്തിലെ വസതിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ നരേന്ദ്ര ഗിരിയെ കണ്ടെത്തിയത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തിരുന്നു. ഇതിൽ മൂന്ന് പേരുടെ പേരുകളും പരാമർശിച്ചിരുന്നു.
പ്രയാഗ് രാജിലെ സ്വരൂപ് റാണി നെഹ്റു മെഡിക്കൽ കോളേജിലായിരുന്നു പോസ്റ്റുമോർട്ടം.സർക്കാർ തെരഞ്ഞെടുത്ത ഇരുപത് ഡോക്ടർമാരുടെ പാനലിൽ നിന്ന് അഞ്ച് ഡോക്ടർമാരാണ് പോസ്റ്റുമോർട്ടം നടത്തിയത്.
നരേന്ദ്ര ഗിരിയുടേത് തൂങ്ങിമരണം ആണെന്നായിരുന്നു പോലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ സിബി ഐ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് ഉൾപ്പെടെ രംഗത്ത് എത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് സർക്കാർ സിബിഐ അന്വേഷണത്തിന് ശുപാർശ ചെയ്തത്.
Comments